'സംഭവിച്ചത് ഗോ എറൗണ്ട്'; വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിന് കാരണം വിശദീകരിച്ച് എയ‌ർ ഇന്ത്യ

AUGUST 10, 2025, 10:52 PM

ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിന് കാരണം വിശദീകരിച്ച് എയ‌ർ ഇന്ത്യ രംഗത്ത്. സംഭവിച്ചത് ഗോ എറൗണ്ട് എന്ന നടപടിക്രമം ആണെന്നും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നുമാണ് എയ‌ർ ഇന്ത്യ വ്യക്തമാക്കുന്നത്. 

അതേസമയം റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നു എന്ന വാദത്തെ അധികൃതർ തള്ളി. വിമാനം ലാൻഡിംഗ് സമയത്തിന് തൊട്ടുമുൻപോ, ലാൻഡ് ചെയ്‌ത ശേഷമോ വീണ്ടും പറന്നുയരുന്ന നടപടിക്രമമാണ് ഗോ എറൗണ്ട്. ഇത് പൈലറ്റ് തന്നെ തീരുമാനിക്കുന്നതോ എയർ ട്രാഫിക് കൺട്രോൾ അറിയിച്ചത് കാരണമോ ആകാം. റൺവെയിലെ തടസം കാരണവും ഇത്തരത്തിൽ ചെയ്യാറുണ്ട്.

ഇന്നലെ ആണ് കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം 160 യാത്രക്കാരുമായി പറക്കുന്നതിനിടെ എഐ 2455 ഫ്ളൈറ്റിന് ബംഗളൂരു വ്യോമപാതയിൽ വച്ച്‌ റഡാറിൽ സിഗ്നൽ തകരാർ സംഭവിച്ചത്. തുടർന്നാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. നാല് തവണ പ്രദേശത്ത് വട്ടമിട്ടുപറന്ന ശേഷമാണ് വിമാനത്തിന് ചെന്നൈ എയർ‌ട്രാഫി‌ക് സർവീസിൽ നിന്ന്‌ (എടിഎസ്‌) ലാൻഡിംഗ് നിർദ്ദേശം ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam