രഞ്ജിതയെ അപമാനിച്ച സംഭവം: പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടി ആരംഭിക്കണം, ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം  നൽകി മന്ത്രി  

JUNE 17, 2025, 1:04 AM

തിരുവനന്തപുരം:  അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍  മരിച്ച രഞ്ജിത ജി.നായരെ അപമാനിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി റവന്യു മന്ത്രി കെ.രാജന്‍. 

നടപടിയുടെ ഭാഗമായി പവിത്രനു മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കും.

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

vachakam
vachakam
vachakam

വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്സ്‍ബുക്ക് പോസ്റ്റിനു താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകളിട്ടത്. 

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു മന്ത്രി പവിത്രനെ സസ്‌പെന്‍ഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam