വി.ഡി.സതീശൻ കേരള രാഷ്ട്രീയത്തിലെ കോമാളി: അഹമ്മദ് ദേവർകോവിൽ

SEPTEMBER 26, 2025, 9:30 PM

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. വി.ഡി.സതീശൻ കേരള രാഷ്ട്രീയത്തിൽ കോമാളിയായി മാറിയിരിക്കുന്നു. ചരിത്രം അറിയാത്തത് കൊണ്ടാണ് സതീശൻ ഐ.എൻ.എല്ലിനെ കുറ്റപ്പെടുത്തുന്നത്.

സ്വന്തം ഭാഗത്തെ പിഴവുകൾ തിരുത്താൻ അദ്ദേഹം തയാറാകണമെന്നും ദേവർകോവിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ ഇകഴ്ത്തി കാട്ടാനുള്ള ബാലിശമായ ആരോപണങ്ങൾ മാത്രമാണ് സതീശൻ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമം തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമാണെന്ന് ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥനെ ക്ഷണിച്ചതിൽ തെറ്റില്ല. യോഗയുടെ കത്ത് പരിപാടിയിൽ വായിച്ചത് പൊതുമര്യാദയുടെ ഭാഗം.

vachakam
vachakam
vachakam

ഫെഡറൽ സംവിധാനത്തിൽ എല്ലാ മുഖ്യമന്ത്രിമാരെയും പരിപാടികളിൽ ക്ഷണിക്കുന്നത് സ്വാഭാവികമാണെന്നും ഇതിൽ ഐ.എൻ.എൽ തെറ്റു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam