കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി ഉഷ ഹസീന.
നടി കുക്കു പരമേശ്വരനെതിരെയാണ് പരാതി. കുക്കു മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പിന്മാറ്റാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
"നശിപ്പിച്ചെന്ന് കുക്കു അവകാശപ്പെടുന്ന മെമ്മറി കാര്‍ഡ് ഇപ്പോഴും അവരുടെ കൈവശമുണ്ട്. അത് സ്വാര്‍ത്ഥ താല്‍പര്യത്തിനും മറ്റാര്‍ക്കോ വേണ്ടിയും ഉപയോഗിക്കുകയാണ്. സിനിമാ രംഗത്തെ സ്ത്രീകളെ അവര്‍ ചതിക്കുകയാണ് ചെയ്തത്. ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് പുറത്തുവരേണ്ടതുണ്ട്", എന്നും പരാതിയില്‍ ഉഷ ഹസീന പറയുന്നു.
"അമ്മയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കുക്കു പരമേശ്വരന്‍ ഞങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അതുകൊണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്", ഉഷ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്