ബന്ധുവായ 14കാരിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ പ്രതികരണവുമായി നടി മിനു മുനീർ 

AUGUST 15, 2025, 1:59 AM

ബന്ധുവായ 14കാരിയെ സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസിൽ നടി മിനു മുനീറിനെ കഴിഞ്ഞദിവസം പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇപ്പോൾ ഈ വാർത്തയോട് പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടി. 

2014ൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്‌ദാനം ചെയ്‌ത് മിനു മുനീർ ബന്ധുവായ 14കാരിയെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്നതാണ് കേസ്. കഴിഞ്ഞ മാ‌ർച്ചിലാണ് ഇര നടിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

മിന്നു മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

vachakam
vachakam
vachakam

ഇതാണ് സത്യം കഴിഞ്ഞവർഷം എന്റെ മേൽ ആരോപിച്ച പോക്‌സോ കേസ് എന്തായി എന്നും അതിന്റെ സ്റ്റാറ്റസ് എന്തായി എന്നും ഞാൻ ചീഫ് മിനിസ്റ്റർക്കു മെയിൽ അയച്ചപ്പോൾ പെട്ടന്ന് ആക്ഷൻ എടുത്തു. തമിഴ്നാട് പൊലീസ് ഞങ്ങൾ രണ്ടുപേരെയും വിളിപ്പിച്ചു. ആ സ്ത്രീയെ തെളിവെടുപ്പിന് ചെന്നൈ പൊലീസ് ഇപ്പോൾ കൊണ്ടുപോയി. ചെന്നൈ പൊലീസ് തലങ്ങനെയും വിലങ്ങനെയും ചോദ്യം ചെയ്തപ്പോൾ ആളു കള്ളം പറഞ്ഞു കൈകൾ വിറയ്ക്കാൻ തുടങ്ങി. ഇതുകണ്ടു എസ്എച്ച്ഒ ചിരിച്ചോണ്ട് ചോദിച്ചു എന്താ വിറയ്ക്കുന്നതെന്നു. പുറത്തുകൊണ്ട് പോയി ഹോട്ടൽ കാണിക്കാൻ പറഞ്ഞപ്പോൾ പാവത്തിന് ഹോട്ടൽ അറിയില്ല. 16 വയസ്സുള്ള കൊച്ചുകുട്ടി. ഹോട്ടലിൽ എന്താണ് നടന്നതെന്നു ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ ആ സ്ത്രീ കാണിച്ചത് ഒരാൾ വന്നു ഷെയ്ക്ക് ഹാൻഡ് കൊടുത്തു പിന്നെ തോളിൽ കൈവച്ചു. അങ്ങനാണോ ഒരു വർഷം മുൻപ് നായിക മീഡിയയോട് പറഞ്ഞത്. ചുംബിച്ചു എന്നും മുടിയിൽ തലോടി എന്നൊക്കെ അല്ലേ. അപ്പോൾ കള്ളം പൊളിഞ്ഞില്ലേ. സത്യം വെളിച്ചത്തു വരണം. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ ചെന്നൈയിൽ ഉണ്ട്. ആദ്യമായാണ് ചെന്നൈ പൊലീസ് ഈ കേസിന്റെ കാര്യത്തിൽ ഒരു വർഷം കഴിഞ്ഞ് എൻക്വയറിക്കു വിളിക്കുന്നത്. ചെന്നൈ പൊലീസ് മുവാറ്റുപുഴ എസ്എച്ച്ഒയോട് ചോദിച്ചു. ഞാൻ പല തവണ ഫോൺ വിളിച്ചിട്ട് സർ ഒരു തവണ പോലും എന്റെ ഫോൺ റെസ്‌പോണ്ട് ചെയ്തിട്ടില്ല. ഇപ്പോൾ വിക്ടിം വിളിച്ചപ്പോൾ ഒറ്റ റിങ്ങിൽ ഫോൺ എടുക്കുകയും എന്തായി എന്തായി എന്ന് എത്ര ആങ്‌സൈറ്റിയിൽ ചോദിക്കുന്നു. ഇൻവെസ്റ്റിഗഷൻ നടത്താതെ എന്തിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും ചെന്നൈ പൊലീസ് ചോദിക്കുന്നത് കേട്ടു. ഒക്വറൻസ് നടന്നത് ചെന്നൈയിൽ അപ്പോൾ ചെന്നൈയിൽ അന്വേഷണം നടത്തണ്ടത് ചെന്നൈ പൊലീസല്ലേ. കഴിഞ്ഞ വർഷം മുവാറ്റുപുഴ എസ്എച്ചഒ വിക്ടിമിനേയും കൊണ്ടു അന്വേഷണം നടത്താൻ ചെന്നൈയിൽ പോയി കേസ് എടുത്ത ഉടനെ കഴിഞ്ഞ വർഷം. ഈ അനാവശ്യ ചെലവ് സ്റ്റേറ്റ് അല്ലേ വഹിക്കേണ്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam