200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ലീന മരിയ പോളിന് സുപ്രീം കോടതിയിൽ വൻ തിരിച്ചടി

JUNE 11, 2025, 5:32 AM

ഡൽഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ നടി ലീന മരിയ പോളിന് സുപ്രീം കോടതിയിൽ വൻ തിരിച്ചടി. ആരോഗ്യ കാരണം മുന്‍നിര്‍ത്തി നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം ദില്ലി ഹൈക്കോടതിയിലെ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ പികെ മിശ്ര, മന്‍മോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് നടപടി. ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്ന കേസില്‍ 2021 മുതല്‍ ജയിലിലാണ് ലീന മരിയ പോള്‍. 

എന്നാൽ ദില്ലി ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ തീരുമാനം എതിരെങ്കില്‍ ജാമ്യം തേടി സുപ്രിംകോടതിയെ സ്മീപിക്കാമെന്നും അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ലീന മരിയ പോള്‍ ജയിലില്‍ കഴിയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam