ആലപ്പുഴ: ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴ ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം ഇന്നലെ വൈകിട്ട് ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചായിരുന്നു മാർച്ച് നടത്തിയത്. എന്നാൽ ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.ഈ കുടുംബം കോൺഗ്രസിൻ്റെ പ്രകടനം കടന്നുപോകുന്ന വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
കാറിൻ്റെ ചില്ല് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്