തിരുവനന്തപുരം: ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.തൃശൂർ സ്വദേശിയായ യാത്രക്കാരനാണ് മരിച്ചത്. കിളിമാനൂർ പാപ്പാലയിൽ MC റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാധനങ്ങൾ കൊണ്ട് വന്ന ടെംമ്പോ ട്രാവലർ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ടെംമ്പോ ട്രാവൽ യാത്രക്കാരനായ ആളാണ് മരിച്ചത്. നിലമേൽ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്നു ടെമ്പോ ട്രാവലർ. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ലോറിയുടെ പുറകിൽ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു.
ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പേരാണ് ടെംമ്പോ ട്രാവലറിൽ യാത്ര ചെയ്തിരുന്നത്.ഇവരിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.വെഞ്ഞാറമൂട് ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
