കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യാക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. അപകടസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിൾ ശേഖരിച്ചു. ലഹരി ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി.കെ. വ്യക്തമാക്കി. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മിനി കൂപ്പർ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് യുവാക്കൾ മരിച്ചു. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), ദക്ഷിണ കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാജഗിരി കോളജിൽ ബി.കോം വിദ്യാർഥിയാണ് സുഹൈൽ സജീവ്. അപകടത്തിൽപ്പെട്ട കാർ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
