ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

OCTOBER 10, 2026, 11:49 PM

ആലപ്പുഴ: ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വൃത്തിയുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം സൗജന്യമായോ കുറഞ്ഞ നിരക്കിലോ കൃത്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

അധികാരത്തിലേറിയതിന് ശേഷം മന്ത്രി മുരളീധരന്റെ പ്രഖ്യാപനമായിരുന്നു ആശുപത്രികളിലെ കമ്മ്യൂണിറ്റി കിച്ചൻ. ആശുപത്രികളിൽ ഇടത് യുവജന സംഘടന പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആശുപത്രിക്കുള്ളിൽ കൊടിയും വെച്ച് ഭക്ഷണ വിതരണം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

നിലവിൽ വിവിധ സന്നദ്ധ-സ്വകാര്യ സംഘടനകൾ, വ്യക്തികൾ എന്നിവർ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കയറി നേരിട്ട് ആഹാരം വിതരണം ചെയ്യാറുണ്ട്. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം തുടങ്ങുന്നതോടെ, ക്യാമ്പസിനുള്ളിലെ സ്വകാര്യ സംഘടനകളുടെ ഇത്തരം ഭക്ഷണവിതരണം നിർത്തിവെക്കും. സ്വകാര്യ സംഘടനകൾക്ക് ഭക്ഷണം വിതരണം ചെയ്യണമെങ്കിൽ അത് മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്ത് വെച്ച് മാത്രമേ അനുവദിക്കൂകയുള്ളൂ. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam