നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ മന്ത്രിയുടെ നിർദേശം; നിർമ്മാണ പുരോഗതി പരിശോധിക്കാൻ ഉദ്യോഗസ്ഥ സംഘം

OCTOBER 10, 2026, 11:26 PM

തൃശൂർ: നാട്ടികയിലെ ദേശീയപാതയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ നിർദേശം. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് നിർദേശം നൽകിയത്. ജില്ലാ കളക്ടറും തൃശൂർ റൂറൽ എസ്.പിയും ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം ദേശീയപാതയിൽ പരിശോധന നടത്തി നിർമ്മാണ പുരോഗതി വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് മന്ത്രി അറിയിച്ചു. ഇതോടെ നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് പിരിവ് നടന്നില്ല.

സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നത്. ടോൾ പ്ലാസയ്ക്ക് സുരക്ഷ ഒരുക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ, ജനകീയ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിരിവ് നിർത്തിവച്ചിരുന്നു. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഎമ്മും നിലപാടെടുത്തിരുന്നു.

അതേസമയം, 62 കിലോമീറ്റർ ദൂരത്തിൽ 90 ശതമാനം നിർമ്മാണവും പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. എന്നാൽ, നിർമാണം പൂർത്തിയാകാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ടോൾ പ്ലാസയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ പാതയിലെ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി മേൽപ്പാലം, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം–സി.വി. ജങ്ഷൻ പാലം തുടങ്ങിയവയുടെ നിർമാണം പൂർത്തിയായിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് എന്നിവിടങ്ങളിലെ നടപ്പാലങ്ങളുടെ നിർമാണവും ആരംഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ടോൾ പിരിവിനായി ഹരിയാന ആസ്ഥാനമായുള്ള സ്കൈലാർക്ക് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാർ നാട്ടികയിൽ എത്തിയിട്ടുണ്ട്. നിർമ്മാണ പുരോഗതി സംബന്ധിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടിനുശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam