തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലും ഇടിച്ച് അപകടം.അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ജനറൽ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.കാറിൽ ഉണ്ടായിരുന്ന രണ്ട് പേര് മദ്യ ലഹരിയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തു നിന്നു വന്ന ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്നവരെ വഞ്ചിയൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഓട്ടോ ഡ്രൈവർ, ഓട്ടോയിലെ രണ്ട് യാത്രക്കാർ, ഒരു ബൈക്ക് യാത്രക്കാരൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്കുകാരന്റെ കാൽ പൂർണ്ണമായും മുറിഞ്ഞുപോയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
