25 ദിവസമാണ്  ഒന്നിച്ച് താമസിച്ചത്, ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു: പൂന്തുറയിലെ മരണത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്

JANUARY 21, 2026, 11:06 PM

തിരുവനന്തപുരം:  കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്.

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ രാജീവിന്റെ ഭാര്യ എസ് എൽ സജിത(54), മകൾ ഗ്രീമ എസ് രാജ്(30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

 മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയും കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം. 25 ദിവസമാണ് മകളും മരുമകൻ ഉണ്ണികൃഷ്ണനും ഒന്നിച്ച് താമസിച്ചത്. 

vachakam
vachakam
vachakam

അമ്മയും മകളും ജീവനൊടുക്കിയത് സയനൈഡ് കഴിച്ച്: സയനൈഡ് എങ്ങനെ ലഭിച്ചു എന്നറിയാൻ അന്വേഷണം

ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചു. മകൾ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ട. പിരിയാൻ തക്ക കാരണം ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങൾ.

അപമാന ഭാരം ഇനിയും സഹിക്കാൻ വയ്യ. മടുത്തു മതിയായി. ഈ സ്വത്തുക്കൾ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കൾ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാ കുറിപ്പിൽ സജിതയും ഗ്രീമയും വിശദമാക്കുന്നത്. 

vachakam
vachakam
vachakam

 വിവാഹം കഴിഞ്ഞ് മകളും ഭർത്താവും ഒരുമിച്ച് ജീവിച്ചത് 25 ദിവസങ്ങൾ മാത്രമാണ്. 200 പവനും വീടും സ്ഥലവും സ്ത്രീധനമായി നൽകി. ഇരുവരും ആത്മഹത്യ ചെയ്തത് സയനൈഡ് കഴിച്ചാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മരുമകനെതിരെയാണ് ആരോപണം. ഇയാളിപ്പോൾ നാട്ടിലാണ്. ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ആത്മഹത്യയിൽ പൂന്തുറ പൊലീസ് കേസെടുത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam