തിരുവനന്തപുരം: കുടുംബ ഗ്രൂപ്പിൽ സന്ദേശം പങ്കുവെച്ചതിന് പിന്നാലെയായിരുന്നു കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത്.
കമലേശ്വരം സ്വദേശികളായ എസ് എൽ അജിത(54), മകൾ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. തങ്ങൾ സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നുവെന്ന സന്ദേശമാണ് ഇവർ കുടുംബ ഗ്രൂപ്പിൽ പങ്കുവെച്ചത്.
സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പിൽ ഇവർ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയിൽ കൈകൾ കോർത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. സജിതയുടെ ഭർത്താവ് മരിച്ച് ദിവസങ്ങൾക്കകമാണ് ഇരുവരുടേയും ആത്മഹത്യ.
ആറ് വർഷം മുൻപ് കല്യാണം കഴിച്ച ഗ്രീമയുടെ വിവാഹജീവിതത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇത് കുടുംബത്തെ വല്ലാതെ പ്രയാസത്തിലാക്കിയിരുന്നുവെന്നും വിവരമുണ്ട്. ഇതിനിടെയാണ് നാടിനെ നടുക്കിയ മരണം സംഭവിക്കുന്നത്. ഇവർക്ക് സയനൈഡ് എങ്ങനെ ലഭിച്ചു എന്നറിയാനുള്ള നീക്കത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
