കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

AUGUST 7, 2025, 6:16 AM

കൊച്ചി: കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. 

അതേസമയം വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാ​ഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ഇയാൾ ട്രാക്കിലേക്ക് ചാടുകയായിരുന്നു. 

ഉടൻ ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറാൻ തയാറായില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. യുവാവിനെ പൊലീസും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് യുവാവിനെ രക്ഷിക്കുന്നതിനായി വല വിരിച്ചെങ്കിലും വലയിൽ വീഴാതിരിക്കാനുള്ള രീതിയിലാണ് ഇയാള്‍ താഴേക്ക് ചാടിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

​ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam