തൃശൂരിൽ അച്ഛൻ എലിവിഷം നൽകിയ ഏഴ് വയസുകാരി മരിച്ചു, സഹോദരൻ ചികിത്സയിൽ

JULY 8, 2026, 12:32 AM

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ കുട്ടി മരിച്ചു. ആനക്കല്ല് സ്വദേശി മുത്തുവിന്റെ മകൾ ഋതികയാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന മൂത്ത സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തെ തുടർന്നാണ് മുത്തു സ്വന്തം മക്കൾക്ക് എലിവിഷം നൽകിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾക്ക് വിഷം നൽകിയതിന് പിന്നാലെ ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഗുരുതരാവസ്ഥയിലായ മുത്തുവിനെ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ വീണ്ടും പിടികൂടി.

vachakam
vachakam
vachakam

ആറും ഏഴും വയസുള്ള കുട്ടികൾക്കാണ് വിഷം നൽകിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam