കോഴിക്കോട് വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതര പരുക്ക്. കൈവേലി കുമ്പളചോല സ്വദേശിനി നളിനിക്കാണ് പരുക്കേറ്റത്.ബൈക്ക് ഓടിച്ച ഭർത്താവ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു.
തലശ്ശേരി ഭാഗത്ത് നിന്നും വടകരയിലേക്ക് പോകുകയായിരുന്ന ജനപുഷ്പം ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നളിനി ബസിനടിയിലേക്കും ഭർത്താവ് ബാബു റോഡിൻ്റെ മറുഭാഗത്തേക്കും തെറിച്ച് വീണു. നളിനിയുടെ കൈയുടെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നളിനിയെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
