കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ ആക്രമണത്തിൽ പൊലീസുകാരന് കുത്തേറ്റതായി റിപ്പോർട്ട്. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ ദിലീപ് വർമയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയാണ് ആക്രമിച്ചത്.
അതേസമയം പ്രസവ വാർഡിലുള്ള തന്റെ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അക്രമത്തിന് പിന്നാലെ ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ദിലീപ് വർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്