ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി; കണ്ണൂരിൽ എസ്ഐയ്ക്ക് പരിക്ക് 

OCTOBER 8, 2025, 2:00 AM

കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. 

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പൊലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. 

അതേസമയം പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam