കണ്ണൂർ കായലോട് യുവതി ജീവനൊടുക്കിയ കേസ്; രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് 

JUNE 24, 2025, 5:14 AM

കണ്ണൂർ: കണ്ണൂർ കായലോട് പരസ്യ സദാചാര വിചാരണയ്ക്ക് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത കേസിൽ പിടിയിലാകാനുള്ള രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വ്യക്തമാക്കി പൊലീസ്. കേസിലെ നാലാം പ്രതി സുനീർ, അഞ്ചാം പ്രതി സക്കറിയ എന്നിവരാണ് രാജ്യം വിട്ടത്. 

അതേസമയം ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വിദേശത്ത് കടന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും എവിടെക്കാണ് പോയത് എന്നതിൽ കൃത്യമായ ധാരണയില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതുകൊണ്ട് തന്നെ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും എന്നാണ് ലഭിക്കുന്ന വിവരം. യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആൺസുഹൃത്ത് പൊലീസിന് വിശദമായ മൊഴി നൽകിയിരുന്നു. മൊഴിയുടെയും, ആൺ സുഹൃത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ പ്രതിചേർത്തു കൊണ്ട് പൊലീസ് കേസ് എടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam