മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ല കേസ്.മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരെയാണ് കേസ് എടുത്തത്.80ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ.
ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലെന്നതാണ് വീഡിയോയിൽ സുബൈർ പറഞ്ഞത്. റാംപ് ഇല്ലാത്തതിനാൽ സുബൈർ നിലത്ത് ഇഴഞ്ഞു ചെന്നാണ് മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞത്.ഇതിന്റെ വീഡിയോയും സുബൈര്‍ കഴിഞ്ഞദിവസം സാമൂഹ്യ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.സുബൈറിന്റെ വീഡിയോക്ക് പിന്നാലെ ആശുപത്രിയിൽ റാംപ് സ്ഥാപിച്ചിരുന്നു.ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അപമര്യദയായി പെരുമാറി, സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ പറയുന്നു.
അതേസമയം, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ആശുപത്രിയിലെ അസൗകര്യം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും സുബൈർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
