ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ കൊമ്മാടിയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാൽനട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രുവരും റോഡ് മുറിച്ചു കടക്കുമ്പോഴാണ് കാറിടിച്ചതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.
കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ബിന്ദുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്