കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ ഒളിച്ചിരുന്ന കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് എത്തിച്ചു.പടക്കം പൊട്ടിച്ച് കരടിയെ പുറത്ത് ചാടിക്കുകയായിരുന്നു.
തുടർന്ന്, അടുത്തുള്ള തോട്ടത്തിലേക്കാണ് കരടി പോയത്. ഇതിനെ പുറത്ത് എത്തിച്ച് മയക്കുവെടി വച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേയ്ക്ക് എത്തിക്കാൻ ശ്രമം തുടങ്ങി.
മയക്കുവെടി വയ്ക്കാനായി ഡാർട്ടിംഗ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തോട്ടത്തില്‍ തുടരുന്ന കരടിയെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ച് വരികയാണ്. വെറ്റിനറി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് വയനാട്ടിലെ പയ്യള്ളി മേഖലയില്‍ കരടി ഇറങ്ങിയത്. പ്രദേശത്തെ സിസിടിവിയിലാണ് കരടിയുടെ ദൃശ്യങ്ങള്‍ ആദ്യം പതിഞ്ഞത്. പിന്നീട് പരിസരത്തെ മറ്റ് ജനവാസ മേഖലകളിലും കരടി എത്തി. ഇവിടെനിന്നാണ് കരടി നെല്‍പ്പാടത്ത് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്