കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ച കേസിൽ 25കാരിക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് നടപടി സ്വീകരിച്ചത്.
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. സംഭവദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. ഭയത്തെ തുടർന്ന് പെൺകുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞിരുന്നില്ല.
പിന്നീട് കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി ലഭിക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
പ്രതിയായ സ്‌നേഹ മെർലിനെതിരെ മുൻപും ഗുരുതര കേസുകൾ നിലനിൽക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരങ്ങളായ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസുകൾ ഉൾപ്പെടെ നാല് കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്നാണ് വിവരം. അടിപിടി കേസിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഇതിനുമുമ്പ് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌നേഹയെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. അന്നത്തെ സംഭവത്തിൽ സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
