തിരുവനന്തപുരം: വർക്കലയിയിൽ നവജാത ശിശു മരിച്ചതായി റിപ്പോർട്ട്. ഏഴാംമാസത്തിൽ വീട്ടിലായിരുന്നു യുവതി പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് എത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. 23കാരി പ്രസവിച്ച കുട്ടിയാണ് മരിച്ചത്.
അതേസമയം ഇവര്‍ ഗർഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭർത്താവ് വിദേശത്താണെന്നും ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
