ദില്ലി: 72-ാം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. മലയാളത്തിൽ നിന്ന് ‘ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നിവയാണ് പ്രധാന പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങൾ.
മികച്ച നടനുള്ള ദേശീയ പുരസ്കാര മത്സരത്തിൽ മമ്മൂട്ടിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മത്സരരംഗത്തുള്ളത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
സംവിധായകൻ ജയരാജ് കേന്ദ്ര ജൂറിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെയും ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാള സിനിമ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുണ്‍, പ്രിയദർശൻ എന്നിവർ കേന്ദ്ര ജൂറിയുടെ ചെയർമാൻമാരായി പ്രവർത്തിച്ചതും മലയാള സിനിമയുടെ അഭിമാന നേട്ടങ്ങളിലൊന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
