തിരുവനന്തപുരം: മദ്യലഹരിയിലായിരുന്ന യുവാവ് 57 കാരനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു. താടിയില്‍ ഏറ്റ ഇടിയുടെ ആഘാതത്തില്‍ രണ്ട് പല്ലുകള്‍ പൊട്ടിപ്പോകുകയും നാല് പല്ലുകള്‍ ഇളകിയാടുന്ന നിലയിലുമായി. പൂന്തുറ സ്വദേശി യേശുദാസനാണ് പരിക്കേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് പൂന്തുറ മേലാംകോട് ക്ഷേത്രത്തിനു സമീപം ജോയല്‍ എന്ന ജിത്തുവിനെ (22) പൂന്തുറ പൊലീസ് അറസ്റ്റുചെയ്തു. വെളളിയാഴ്ച വൈകുന്നേരം ആറിന് പൂന്തുറ പളളിക്കുസമീപമായിരുന്നു സംഭവമെന്ന് പൂന്തുറ പോലീസ് പറഞ്ഞു. മദ്യപിച്ചു നടന്നുപോകുകയായിരുന്ന യേശുദാസനോട് ഇയാള്‍ കയര്‍ത്തു സംസാരിക്കുകയും തുടര്‍ന്ന് കല്ലുകൊണ്ട് ചുണ്ടിലിടിച്ച് പരിക്കേല്‍പ്പിക്കുയായിരുന്നു. പ്രതിക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്