പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിൽ നിന്ന് മോഹൻലാൽ അടക്കം 35 പ്രമുഖർ

JANUARY 21, 2024, 9:30 AM

തിരുവനന്തപുരം: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിൽ കേരളത്തിൽ നിന്ന് 35ലധികം പേർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. നടൻ മോഹൻലാൽ ഉൾപ്പെടെ അമ്പതോളം പേർക്കാണ് ക്ഷണം ലഭിച്ചത്. അവരിൽ ഇരുപത് പേർ സന്യാസിമാരാണ്.

അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി തുടങ്ങിയ സന്യാസിമാർ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്.

രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകന്‍ സുനില്‍പിളള, വിജിതമ്ബി, പിടി ഉഷ, പദ്മശ്രീ കിട്ടിയ എംകെ കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെസി പൈതല്‍, ചിന്‍മയ മിഷന്റെ കീഴിലുള്ള സ്വകാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അജയ് കപൂര്‍ തുടങ്ങിയവര്‍ കേളത്തില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ചിലരാണ്.

vachakam
vachakam
vachakam

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, എസ്എൻഡിപി  യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുടങ്ങിയവർക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെങ്കിലും അവർ പോകുന്ന വിവരം അറിയിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam