മലപ്പുറം: കാടാമ്പുഴ പാങ്ങിലെ ഒരു വയസുകാരന്റെ മരണത്തിൽ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.
രണ്ട് ദിവസം മുൻപാണ് അക്യുപഞ്ചറിസ്റ്റ് ഹിറ അരീറയുടെ മകൻ മരിച്ചത്. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം.
കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ പരിശോധനക്ക് അയച്ചു. ആന്തരിക പരിശോധനകളുടെ ഫലംകൂടി വന്നാലേ മരണകാരണം വ്യക്തമാകൂ .
പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ഖബറടക്കിയിരുന്നു. കഴിഞ്ഞദിവസമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ ഖബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍
തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കവിയും: ലിന്റോ ജോസഫ്