കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കപ്പലിൽ ഉണ്ടായിരുന്ന 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.
22 പേർ കപ്പിലുണ്ടായിരുന്നതായാണ് ഡിഫൻസ് പിആർഒ വ്യക്തമാക്കിയത്. എന്നാൽ തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കുറച്ച് കണ്ടെയ്നർ വെള്ളത്തിലേക്ക് വീണിട്ടുണ്ടെന്നും അതിന്റെ ഉള്ളിലെ വസ്തുക്കളുടെ സ്വഭാവം അറിയില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
