കൊച്ചിയില്‍ ബസില്‍ നിന്ന് വീണ 16 കാരന് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ കേസ് 

JUNE 15, 2025, 12:00 PM

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവന്‍ സുമോദ് (16) ആണ് മരിച്ചത്. കുട്ടി ബസില്‍ നിന്നും വീണുപോവുകയായിരുന്നോ അതോ മനപൂര്‍വം എടുത്ത് ചാടുകയായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

ശനിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. മാലാഖപ്പടിയില്‍ നിന്ന് ബസ് എടുത്ത് മുന്നോട്ടുപോകുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബസിനുള്ളില്‍ നിന്നും പവന്‍ തുറന്നുകിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് ചാടുന്നതായാണ് ബസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കുട്ടി അശ്രദ്ധമൂലം, തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്ക് വീണതാവാനും സാധ്യതയുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ രണ്ട് സാഹചര്യമാണെങ്കിലും കുട്ടി, ചാടാനോ അല്ലെങ്കില്‍ വീഴാനോ ഇടവരുത്തിയത് ബസിന്റെ തുറന്നുകിടന്ന വാതിലാണ്. ഡ്രൈവറിന് പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലായിരിക്കും ബസിലെ ഇത്തരം വാതിലുകള്‍ അടയ്ക്കാനുള്ള സ്വിച്ച് സ്ഥാപിച്ചിരിക്കുക. ഈ സാഹചര്യത്തില്‍, ബസ് സ്റ്റോപ്പില്‍ നിന്നും പുറപ്പെട്ടിട്ടും ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതിനാണ് പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തി മുന്നോട്ട് എടുക്കുമ്പോള്‍ വാതില്‍ അടയ്ക്കണം എന്നത് നിര്‍ബന്ധമാണ്. ഡ്രൈവര്‍ ഇത് പാലിച്ചിട്ടില്ലാത്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അതേസമയം കുട്ടിയുടെ മരണത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പവന്‍ ബസില്‍ നിന്ന് ചാടുന്നതായാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് കുട്ടി ഇത് ചെയ്തത് എന്നത് വ്യക്തമാകേണ്ടതുണ്ട്.

ബസിനുള്ളിലെ സിസിടിവി ദൃശ്യത്തില്‍ പവനെ സന്തോഷവാനായാണ് കാണപ്പെടുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. പവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam