വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് മഞ്ഞപ്പിത്തം 

JUNE 9, 2025, 7:59 PM

കൊച്ചി:  മൂവാറ്റുപുഴയിൽ ഒരു മാസം മുൻപ് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് വ്യാപക പരിശോധന നടത്തി.

ആവോലി പഞ്ചായത്തിലെ നടുക്കരയിൽ നടന്ന മധുരം വെയ്പ്പ് ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 

ആവോലിക്ക് പുറമേ മധുരം വയ്പ് ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും, വിവാഹച്ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. 

vachakam
vachakam
vachakam

മെയ് അഞ്ചിനാണ് വിവാഹം നടന്നത്. എന്നാൽ മൂന്നാം തീയതി നടുക്കരയിലെ വീട്ടിൽ അടുത്ത സുഹൃത്തുക്കൾക്കുമായി നടത്തിയ മധുരം വയ്പ് ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിവിധ ജില്ലകളിൽ നിന്നടക്കം 150 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത നൽകാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയിലെ വെള്ളത്തിൽ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‌റെ പ്രാഥമിക കണ്ടെത്തൽ. ഇതിനെ തുടർന്ന് മാറാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam