തൊടുപുഴ: വെളിയാമറ്റത്ത് കുട്ടിക്കര്‍ഷകരുടെ 13 പശുക്കള്‍ ചത്തു. കപ്പത്തണ്ട് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ചു പശുക്കളുടെ നില ഗുരുതരമാണ്. മികച്ച കുട്ടി ക്ഷീരകര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച 17കാരന്‍ ജോര്‍ജിന്റെയും സഹോദരന്‍ മാത്യുവിന്റെയും പശുക്കളാണ് ചത്തത്.
സഹോദരങ്ങള്‍ 20 പശുക്കളെയാണ് പോറ്റിയിരുന്നത്. ഇതില്‍ 13 എണ്ണമാണ് ചത്തത്. ഗുരുതരാവസ്ഥയിലായ അഞ്ചു പശുക്കള്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പശുക്കള്‍ ചത്തതിന് പിന്നിലുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2021ലാണ് മാത്യുവിന് അവാര്‍ഡ് ലഭിച്ചത്. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്.
തുടര്‍ന്ന് പിതാവ് പരിപാലിച്ചിരുന്ന പശുക്കളുടെ ഉത്തരവാദിത്തം മക്കള്‍ ഏറ്റെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്