തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യവകുപ്പ് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, സംഭരണം, ഉപയോഗം എന്നിവ പരിശോധിക്കാൻ സർക്കാർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമിതിയാണ് അന്വേഷണം നടത്തുക. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ എല്ലാ മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണം, ഇൻസ്റ്റാളേഷൻ, ഉപയോഗം, പരിപാലനം എന്നിവ സമിതി വിശദമായി പരിശോധിക്കും. വീഴ്ചകൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഉപയോഗശൂന്യമായ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനാകുമോയെന്നും, അല്ലെങ്കിൽ നിലവിലെ നിയമപ്രകാരം ഒഴിവാക്കേണ്ടതുണ്ടോയെന്നും സമിതി വിലയിരുത്തും. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ശുപാർശകളും സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
