കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
2023 മാർച്ച് 31 നാണ് ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളെജിൽ പ്രിൻസിപ്പലായിരുന്ന സിസ തോമസ് വിരമിക്കുന്നത്.
അതിനുശേഷം വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിലാണ് അന്നത്തെ ചാൻസലറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിനെ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. സർക്കാർ അനുമതി ലഭിക്കന്നതിന് മുമ്പ് തന്നെ സിസ പദവി ഏറ്റെടുക്കകയിയിരുന്നു.
ഇതിനെ തുടർന്നാണ് ആനുകൂല്യങ്ങളടക്കം തടയുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. ഈ നടപടിയാണ് നീണ്ട നിയമ യുദ്ധത്തിലേക്ക് കടന്നത്.
രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സിസ തോമസിന്റെ രണ്ടുവർഷത്തെ വിരമിക്കൽ ആനുകൂല്യങ്ങളായിരുന്നു സർക്കാർ തടഞ്ഞു വച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്