തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിന് പിന്നാലെ യൂട്യൂബര്‍ കെ എം ഷാജഹാന് എതിരെ പോസ്റ്റർ.
സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപനക്കാരനാണ് കെ എം ഷാജഹാനെന്നും വിഷം തുപ്പുന്ന അദ്ദേഹത്തിന്റെ നാവ് പിഴുതെറിയണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.
സാമൂഹ്യ വിപത്താണ് ഷാജഹാനെന്നും രൂക്ഷ വിമർശനമുണ്ട്. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സും പതിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
