പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്.
കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകൾ പരാമർശിക്കുന്നത്. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.
17കാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ.
ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വന്നു.
സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി