തദ്ദേശ തിരഞ്ഞെടുപ്പ്:  വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം 

AUGUST 11, 2025, 8:48 PM

 തിരുവനന്തപുരം: തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ  ഇന്നുകൂടി (ആ​ഗസ്റ്റ് 12) പേര് ചേർക്കാം.   ഈ മാസം 7 വരെയായിരുന്ന സമയം പിന്നീടു നീട്ടി നൽകുകയായിരുന്നു.

തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ   പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനും വാർഡുകൾ മാറിപ്പോയവർക്ക് സ്ഥാനമാറ്റം വരുത്താനും പേരുകൾ നീക്കം ചെയ്യാനും ഇന്നു കൂടി അപേക്ഷിക്കാം.

 പേരു ചേർക്കാൻ ഇതു വരെ 27 ലക്ഷത്തിൽപരം (27,07,036) അപേക്ഷകളാണു ലഭിച്ചത്. മേൽവിലാസത്തിലും പേരിലും മറ്റുമുള്ള തെറ്റുകൾ തിരുത്താൻ 12,529 അപേക്ഷകളും കിട്ടി.

vachakam
vachakam
vachakam

വാർഡ് വിഭജനത്തെ തുടർന്നും മറ്റും വാർഡുകൾ മാറിപ്പോയ ഒന്നര ലക്ഷത്തിലേറെ പേർ (1,54,902) ഇതു ക്രമീകരിക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പേരുകൾ നീക്കം ചെയ്യാൻ 3232 പേരാണ് നേരിട്ട് അപേക്ഷിച്ചത്.

സ്ഥലംമാറിപ്പോയവരോ പരേതരോ ആയ 3.71 ലക്ഷം പേരുടെ വിവരങ്ങൾ പട്ടികയിൽനിന്നു നീക്കാൻ നടപടി തുടങ്ങി.


vachakam
vachakam
vachakam



 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam