14 ലക്ഷം രൂപയുടെ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ട്: മന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ചിറയ്ക്കല്‍

AUGUST 1, 2025, 7:40 AM

 തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലേക്ക് വാങ്ങിയ ഉപകരണങ്ങള്‍ കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ് ചിറയ്ക്കല്‍. 

 'എല്ലാവര്‍ഷവും ഓഡിറ്റിംഗ് നടക്കുന്നതാണ്. മന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് അറിയില്ല. 14 ലക്ഷം രൂപയുടെ ഉപകരണമാണ്. എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. 

ഉപകരണങ്ങള്‍ കേടായെന്ന് വിദഗ്ധ സമിതി പറയാന്‍ സാധ്യതയില്ല. ഉപകരണങ്ങള്‍ കാണുന്നില്ല എന്നത് ആരോപണം മാത്രമാണ്. മന്ത്രി എനിക്കെതിരെ അങ്ങനെ ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. 

vachakam
vachakam
vachakam

ഏത് അന്വേഷണവും നടക്കട്ടെ. വിദഗ്ധസമിതിക്ക് അകത്തുകയറി ഉപകരണങ്ങള്‍ പരിശോധിക്കന്‍ സമയം കിട്ടിയിട്ടില്ല,' എന്ന് ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എനിക്കെതിരെ നടപടി ഉണ്ടാകില്ല എന്ന് തന്നെയാണ് കരുതുന്നത്. ഏതെങ്കിലും തരത്തില്‍ നടപടികള്‍ ഉണ്ടായാല്‍ ജീവനക്കാരുടെ സംഘടന പിന്തുണയ്ക്കും എന്നാണ് കരുതുന്നതെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam