ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്‍കാന്‍ ധാരണയായി

MAY 19, 2026, 10:57 PM

തിരുവനന്തപുരം:   ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നല്‍കാന്‍ ധാരണയായി. ലത്തീന്‍സഭയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.

വി അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രിയാകും. ചുമതലകളിലേക്ക് കടക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ പട്ടിക ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് വിവരം.

vachakam
vachakam
vachakam

പൊതു വിദ്യാഭ്യാസം ലീഗിന് നല്‍കുകയും ഉന്നത വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കാനുമാണ് തീരുമാനം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം വിട്ടുകൊടുക്കുമ്പോള്‍ ഫിഷറീസ് വകുപ്പ് വിട്ടുതരണമെന്ന് ലീഗ് ആവശ്യപ്പെടുകയായിരുന്നു.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭകളില്‍ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഒരുമിച്ച് ഒരു മന്ത്രിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിലാണ് വകുപ്പുകള്‍ രണ്ടാക്കിയത്. ഇത്തവണ അതേ രീതി തുടരാനാണ് തീരുമാനം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam