കൽപറ്റ: വയനാട് ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകൾ കോൺഗ്രസ് എന്ന് കൊടുക്കുമെന്ന് പറയണമെന്ന് സിപിഐഎം നേതാവ് സി കെ ശശീന്ദ്രൻ. ടി സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നുവെന്നും സി കെ ശശീന്ദ്രൻ പ്രതികരിച്ചു.
സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും സി കെ ശശീന്ദ്രൻ ചോദിച്ചു.
ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
230 വീടുകൾ കോൺഗ്രസ് നൽകും എന്ന് പറഞ്ഞതാണ്. എത്ര പണം പിരിച്ചു എന്ന് വ്യക്തമാക്കണം.
ദുരന്ത ബാധിതരുടെ കണ്ണീർ വിറ്റ പണം എന്ത് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരൻ്റെ പേരിൽ പണം പിരിച്ച് കബളിപ്പിച്ചവരാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
