ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

JUNE 1, 2026, 11:10 PM

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ച് കത്തിനശിച്ചു.  തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ കുഴിമതിക്കാട് ജംഗ്ഷനു സമീപത്തായിരുന്നു സംഭവം.

കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുണ്ടറയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.

കാർ പൂർണമായും കത്തി നശിച്ചു. ബാറ്ററിയിൽ നിന്നുള്ള ഷോർട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.

vachakam
vachakam
vachakam

 കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടിൽ ജി മനുവിൻറെ കാറാണ് കത്തിയത്. മനുവും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത് അംബിപൊയ്ക – കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് വരികയായിരുന്നു.

ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും കാറിൽ നിന്ന് ചാടി ഇറങ്ങിയതിന് പിന്നാലെയാണ് തീ പിടിച്ചത്. നിമിഷ നേരം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. 


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam