നഴ്സുമാരെ അപമാനിച്ചെന്ന് ആരോപണം; കങ്കണ റണാവത്തിനെതിരെ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

JUNE 9, 2026, 5:50 AM

ദില്ലി: നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്തിനെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

കങ്കണ റണാവത്ത് നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രസ്താവന പിൻവലിക്കാനും നഴ്സിംഗ് സമൂഹത്തോട് പരസ്യമായി നിരുപാധികം മാപ്പ് പറയാനും കങ്കണയ്ക്ക് നിർദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സമീപകാല മാധ്യമ അഭിമുഖങ്ങളിൽ നഴ്സുമാരുടെ പരമ്പരാഗത വസ്ത്രധാരണ രീതിയെക്കുറിച്ചും നഴ്സിംഗ് തൊഴിൽ മേഖലയെക്കുറിച്ചും കങ്കണ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. നഴ്സുമാരുടെ യൂണിഫോമിന് “വിദേശ കൊളോണിയൽ സ്വഭാവമുണ്ടെന്നും” അത് “ഇന്ത്യൻവൽക്കരിക്കേണ്ടതുണ്ടെന്നും” കങ്കണ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ നഴ്സിംഗ് ഒരു “സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ” ആണെന്ന പരാമർശവും വിവാദത്തിന് വഴിവെച്ചു.

vachakam
vachakam
vachakam

ഒരു നഴ്സിന്റെ മകൻ കൂടിയായ തനിക്ക് ഈ വിഷയത്തിൽ വലിയ ആശങ്കയുണ്ടെന്നും, സമൂഹത്തിന് നിർണായക സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിനീത് തോമസ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കങ്കണയുടെ പ്രസ്താവനകൾക്കെതിരെ ആരോഗ്യപ്രവർത്തക സംഘടനകളുടെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ലോക്സഭാ സ്പീക്കറെ സമീപിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam