നെറ്റ് യോഗ്യതയില്ലാതെ കോളജുകളിൽ പഠിപ്പിക്കാം; വിദ​ഗ്ധർക്ക് അവസരമൊരുക്കി യുജിസി

JUNE 20, 2026, 10:28 AM

മലപ്പുറം: നെറ്റ് യോഗ്യതയില്ലാതെ തന്നെ കോളജുകളിൽ പഠിപ്പിക്കാൻ അവസരമൊരുക്കി യുജിസി. കർശന വ്യവസ്ഥകളോടെയാണ് യുജിസിയുടെ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യുജിസി ഇൻസ്റ്റിറ്റ്യൂഷണൽ ഡവലപ്മെന്റ് പ്ലാൻ പ്രകാരമാണിത്. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമുള്ള വ്യക്തികൾ, ഇതു പ്രകാരം കോളജുകളിൽ പഠിപ്പിക്കാൻ യോഗ്യരാണ്‌.

മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ എന്നിവർക്കും വ്യവസായമേഖലയിലെ പ്രൊഫഷണലുകൾക്കും അധ്യാപന അവസരം നൽകുന്നതാണ് നടപടി.

ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്തുക, വ്യവസായമേഖലകളിലെയും പ്രൊഫഷണൽ രംഗത്തെയും വിദഗ്ധരെ അധ്യാപനത്തിൽ പങ്കാളികളാക്കുക എന്നിവയാണ് ലക്ഷ്യം.

vachakam
vachakam
vachakam

വിദ്യാർഥികൾക്ക് പുസ്തകവിജ്ഞാനത്തിനപ്പുറം പ്രായോഗിക പരിശീലനവും തൊഴിലധിഷ്ഠിത നൈപുണ്യവും ലഭ്യമാക്കാനും സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതുവഴി കഴിയുമെന്ന് യുജിസി. ലക്ഷ്യമിടുന്നു.കണക്കുകൂട്ടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam