ശ്രീനഗര്‍: ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകള്‍ യോഗ സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയ്ക്ക് നന്മയുടെ ശക്തി എന്ന നിലയില്‍ ആഗോള പ്രാധാന്യം ലഭിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനഗറിലെ ഷെര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഗോള നന്മയുടെ ശക്തമായ ഏജന്റായിട്ടാണ് ലോകം യോഗയെ കാണുന്നത്. ഭൂതകാലത്തിന്റെ ഭാരങ്ങളില്ലാതെ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കാന്‍ യോഗ സഹായിക്കുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.
നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ദാല്‍ തടാകത്തിന്റെ തീരത്തുള്ള എസ്‌കെഐസിസിയുടെ പുല്‍ത്തകിടിയില്‍ നിന്ന് പരിപാടി ഇന്‍ഡോറിലേക്ക് മാറ്റിയെങ്കിലും, ആവേശം ഉയര്‍ന്ന നിലയിലായിരുന്നു.
'യോഗ പിന്തുടരുന്നവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ എവിടെ പോയാലും യോഗയുടെ ഗുണങ്ങളെക്കുറിച്ച് എന്നോട് സംസാരിക്കാത്ത ഒരു അന്താരാഷ്ട്ര നേതാവുമില്ല,' അദ്ദേഹം പറഞ്ഞു.
'നമ്മള്‍ ഉള്ളില്‍ സമാധാനമുള്ളവരായിരിക്കുമ്പോള്‍, നമുക്ക് ലോകത്തില്‍ നല്ല സ്വാധീനം ചെലുത്താനും കഴിയും... യോഗ സമൂഹത്തില്‍ നല്ല മാറ്റത്തിന്റെ പുതിയ വഴികള്‍ സൃഷ്ടിക്കുന്നു,' മോദി പറഞ്ഞു.
ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ സംഭാവനയെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. 'നാം ഇപ്പോള്‍ ഉത്തരാഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ യോഗ ടൂറിസം കാണുന്നു. ആളുകള്‍ ഇന്ത്യയിലേക്ക് വരുന്നത് ആധികാരികമായ യോഗ കാണാനായതുകൊണ്ടാണ്,' അദ്ദേഹം പറഞ്ഞു.
വ്യക്തിഗത യോഗ പരിശീലകരും കോര്‍പ്പറേറ്റ് വെല്‍നസ് പ്രോഗ്രാമുകളും കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് തൊഴിലവസരങ്ങള്‍ക്കായി പുതിയ വഴികള്‍ തുറക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്