ചാടി കളിക്കില്ല, ഇനിയുള്ള കാലം ബി.ജെ.പിക്കൊപ്പം; നിതീഷ് കുമാറിന്റെ ഉറപ്പിൽ പൊട്ടിച്ചിരിച്ച്‌ മോദി

MARCH 2, 2024, 9:10 PM

ഔറംഗബാദ്: ഇനിയുള്ള കാലം ബി.ജെ.പിക്കൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

ബിഹാറിലെ ഔറംഗബാദിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് നിതീഷ് മോദിക്ക് ഉറപ്പ് നൽകിയത്. അങ്ങോട്ടും ഇങ്ങോട്ടും പോകില്ലെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ഇത് കേട്ട് മോദി പൊട്ടിച്ചിരിച്ചു.

മുന്‍പും താങ്കള്‍ വന്നിട്ടുണ്ട്, പക്ഷേ ഞാന്‍ അപ്രത്യക്ഷനായി. പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഇനി ഞാന്‍ അവിടെയും ഇവിടെയും പോകില്ലെന്ന് ഉറപ്പുതരുന്നു. 

vachakam
vachakam
vachakam

ഇനി താങ്കള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും.- നിതീഷ് കുമാര്‍ പറഞ്ഞു. ചിരിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം കേട്ടിരുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam