സെന്‍സസ് പോര്‍ട്ടലില്‍ അരുണാചലിലെ ഗ്രാമം ചൈനയുടെ ഭാഗം; വിവാദമായതോടെ തിരുത്തി

APRIL 19, 2026, 9:57 PM

ന്യൂഡല്‍ഹി: 2027-ലെ സെന്‍സസിനായുള്ള ഔദ്യോഗിക പോര്‍ട്ടലിലെ ഭൂപടത്തില്‍ അരുണാചല്‍ പ്രദേശിലെ ഗ്രാമം ചൈനയുടെ ഭാഗമെന്ന് തെറ്റായി രേഖപ്പെടുത്തി. പാസിഘട്ട് എന്ന ഗ്രമമാണ് ചൈനയുടെ ഭാഗമായ 'മെഡോഗ്' എന്ന് തെറ്റായി രേഖപ്പെടുത്തിയത്. ഒരു പ്രാദേശ വാസി ഗുരുതരമായ പിഴവ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ അധികൃതര്‍ അത് തിരുത്തി.

പാസിഘട്ട് സ്വദേശിയായ റിട്ടയേര്‍ഡ് ഗ്രൂപ്പ് ക്യാപ്റ്റന്‍ മോഹന്തോ പാംഗിംഗ് പാവോ ആണ് ഈ പിഴവ് ആദ്യം ശ്രദ്ധിച്ചത്. സെന്‍സസ് പോര്‍ട്ടലില്‍ സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ്, ഈസ്റ്റ് സിയാങ് ജില്ലയിലുള്ള തന്റെ ജന്മനാടിനെ ചൈനീസ് പ്രദേശമായ 'മെഡോഗ്' എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തിയത്. ഈ പിഴവിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു, മെഡോഗ് ചൈനയിലെ ഒരു പട്ടണമാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഒരു ഇന്ത്യക്കാരനാണ്. എന്നിട്ടും നമ്മുടെ ഔദ്യോഗിക സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ പോലും വെര്‍ച്വലായി നമ്മുടെ പ്രദേശം വിട്ടുകൊടുക്കുന്നു. ഇതില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നായിരുന്നു കുറിപ്പ്.

വിഷയം ചര്‍ച്ചയായതോടെ രജിസ്ട്രാര്‍ ജനറല്‍ ഓഫീസും സെന്‍സസ് കമ്മീഷണറും രംഗത്തെത്തി. ഭൂപട സേവനം നല്‍കുന്ന ഏജന്‍സിയുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചതായി അവര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam