പുതുക്കിയ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് ജൂലൈ 15നകം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

JUNE 12, 2026, 3:29 AM

ജയ്പൂർ: നിലവിലുള്ള എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് പുതുതായി സജ്ജമാക്കിയ ഐ.ആർ.സി.ടി.സി (IRCTC) വെബ്‌സൈറ്റ് ജൂലൈ 15നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MNIT) വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന വിവരമറിയിച്ചത്.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഔദ്യോഗിക റെയിൽവേ വെബ്‌സൈറ്റിലെ സാങ്കേതിക തടസ്സങ്ങളെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉന്നയിച്ച പരാതിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പുതിയ വെബ്‌സൈറ്റ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച മന്ത്രി, 30 ദിവസത്തിനകം പുതിയ വെബ്‌സൈറ്റ് സജ്ജമാക്കുമെന്നും ജൂലൈ 15 ഓടെ ഇത് പൂർണ്ണ സജ്ജമാകുമെന്നും ഉറപ്പുനൽകി.

തിരക്കേറിയ സമയങ്ങളിലെ വെബ്‌സൈറ്റ് തകരാറുകളും സാങ്കേതിക തടസങ്ങളും മൂലം ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് കാലങ്ങളായി കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് തത്കാൽ ബുക്കിംഗ് സമയങ്ങളിൽ ഒ.ടി.പി (OTP) ലഭിക്കാനുള്ള താമസം, അമിത ട്രാഫിക് മൂലമുള്ള സെർവർ തകരാറുകൾ എന്നിവയാണ് യാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ.

vachakam
vachakam
vachakam

2002-ൽ ഇന്ത്യൻ റെയിൽവേ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചതുമുതൽ രാജ്യത്ത് ഡിജിറ്റൽ ബുക്കിംഗ് സംവിധാനം വൻതോതിൽ വ്യാപകമായിട്ടുണ്ട്. നിലവിൽ റെയിൽവേയുടെ ഏകദേശം 88 ശതമാനം ടിക്കറ്റ് വിൽപനയും ഓൺലൈൻ മുഖേനയാണ് നടക്കുന്നത്.

ടിക്കറ്റ് ബുക്കിംഗിലെ സുതാര്യത ഉറപ്പാക്കുന്നതിനായി കഴിഞ്ഞ 2025 ജൂലൈ മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റോ ആപ്പോ വഴി തത്കാൽ സ്കീമിന് കീഴിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന നിയമം നിലവിൽ വന്നിരുന്നു.

ഇതിന്റെ ഭാഗമായി കൃത്രിമത്വം കാണിച്ച 3.04 കോടി ഐ.ആർ.സി.ടി.സി ഉപയോക്തൃ അക്കൗണ്ടുകൾ പൂർണ്ണമായും നിർജ്ജീവമാക്കുകയും, 2.94 കോടി അക്കൗണ്ടുകൾ 'റീവാലിഡേഷൻ' (Revalidation) ഓപ്ഷനോടെ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. പുതിയ വെബ്‌സൈറ്റ് വരുന്നതോടെ യാത്രാ ബുക്കിംഗ് കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam