ആധാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിനായി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ഫീച്ചർ അവതരിപ്പിച്ചു.
ഇനി ആധാർ ആപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയുന്നതാണ് പുതിയ സംവിധാനം. ഇതോടെ ആധാർ സെന്ററുകളിലേക്ക് പോകേണ്ട ആവശ്യമില്ല.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമായ ആധാർ ആപ്പിലൂടെയാണ് പുതിയ സേവനം പ്രവർത്തിക്കുന്നത്.
2026 ജൂലൈ 1 മുതൽ ആറുമാസത്തേക്ക് ഈ സേവനം സൗജന്യമായി ഉപയോഗിക്കാം. ഇമെയിൽ ഐഡി ചേർക്കുന്നതിനോ മാറ്റുന്നതിനോ ഇനി നേരിട്ട് മൊബൈൽ ഫോൺ മതി.
പുതിയ ഫീച്ചർ ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം പേർ ഇമെയിൽ അപ്‌ഡേറ്റ് ചെയ്തതായി ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ജനങ്ങളുടെ സ്വീകാര്യത ഇതിലൂടെ വ്യക്തമാകുന്നതായും അധികൃതർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
