സൗത്ത് ഡാക്കേറ്റ: ഡ്യൂട്ടിക്കിടെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 26 കാരിയായ ഷെരീഫ് ഡെപ്യൂട്ടി കാതറിൻ ഫ്രാങ്ക് അന്തരിച്ചു. സിയൂസ് ഫോൾസിലെ ഒരു വീട്ടിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് ഫ്രാങ്കിന് വെടിയേറ്റത്. മൂന്ന് ദിവസമായി ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന അവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മിനെഹാഹ കൗണ്ടിയിലെ ഒരു വീട്ടിൽ വെടിയൊച്ച ഉയർന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഫ്രാങ്കിനും പരിക്കേറ്റ പ്രതിക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവയവ ദാനത്തിലൂടെ മരണശേഷവും മറ്റുള്ളവർക്ക് തുണയായി മാറിയാണ് കാതറിൻ ഫ്രാങ്ക് യാത്രയായതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
സംഭവത്തിൽ 39കാരനായ ബ്രാൻഡൻ ജോൺ ഔട്കെൻ എന്ന പ്രതിക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതിയെ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
സൗത്ത് ഡാക്കേറ്റ ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫ്രാങ്കിന്റെ വിയോഗത്തിൽ സൗത്ത് ഡാക്കേറ്റ അറ്റോർണി ജനറൽ മാർട്ടി ജാക്ലി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
